Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kerala Gramin Bank

കേ​​ര​​ള ഗ്രാ​​മീ​​ണ്‍ ബാ​​ങ്ക് ഇ​​നി കേ​​ര​​ള ഗ്രാ​​മീ​​ണ ബാ​​ങ്ക്

ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ള ഗ്രാ​​മീ​​ണ്‍ ബാ​​ങ്കി​​ന്‍റെ പേ​​ര് കേ​​ന്ദ്രം മാ​​റ്റി. ഇ​​നി കേ​​ര​​ള ഗ്രാ​​മീ​​ണ ബാ​​ങ്ക് എ​​ന്നാ​​കും ബാ​​ങ്കി​​ന്‍റെ പേ​​ര്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കി.

കേ​​ര​​ള ഗ്രാ​​മീ​​ണ്‍ ബാ​​ങ്കി​​ന്‍റെ സ്പോ​​ണ്‍​സ​​ർ ബാ​​ങ്കാ​​യ ക​​ന​​റാ ബാ​​ങ്കി​​ന്‍റെ ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ചാ​​ണു പേ​​രു മാ​​റ്റം. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, തെ​​ല​​ങ്കാ​​ന, ക​​ർ​​ണാ​​ട​​ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ആ​​ർ​​ആ​​ർ​​ബി​​ക​​ളു​​ടെ (റീ​​ജ​​ണ​​ൽ റൂ​​റ​​ൽ ബാ​​ങ്ക്) പേ​​രി​​ൽ ‘ഗ്രാ​​മീ​​ണ’ എ​​ന്ന വാ​​ക്കാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടെ ആ​​സം, പു​​തു​​ച്ചേ​​രി, ഹ​​രി​​യാ​​ന, ഛത്തീ​​സ്ഗ​​ഢ്, ജാ​​ർ​​ഖ​​ണ്ഡ് എന്നീ ആ​​റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ആ​​ർ​​ആ​​ർ​​ബി​​ക​​ളു​​ടെ പേ​​രു​​ക​​ൾ പ​​രി​​ഷ്ക​​രി​​ച്ച​​താ​​യി ധ​​ന​​കാ​​ര്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.

കേ​​ര​​ള ഗ്രാ​​മീ​​ണ ബാ​​ങ്ക് അ​​ട​​ക്കം 28 ആ​​ർ​​ആ​​ർ​​ബി​​ക​​ളാ​​ണ് രാ​​ജ്യ​​ത്തു​​ള്ള​​ത്.

Latest News

Up